Friday, April 26, 2024
spot_img

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ;ദീപക് ഹൂഡയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 നഷ്ടമാവും

മുംബൈ:ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20ക്കായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. മത്സരത്തിനായി ഇന്ത്യൻ ടീം ഇന്നാണ് തലസ്ഥാനത്ത് എത്തിയത്. ടി20യുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ വർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര നഷ്ടമാവും. പുറംവേദനയെ തുടര്‍ന്ന് താരത്തെ ടീമില്‍ നിന്നൊഴിവാക്കി.

കൊവിഡ് മുക്തനാവാത്ത മുഹമ്മദ് ഷമിക്കും പരമ്പര നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇരുവര്‍ക്കും പകരക്കാരെ സെലക്റ്റര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഹൂഡയ്ക്ക് പകരം ശ്രേയസ് അയ്യര്‍ ടീമിലെത്തിയേക്കും. ഷമിക്ക് പകരമായി ഉമ്രാന്‍ മാലിക്കിനെ സ്റ്റാന്‍ഡ് ബൈ പ്ലയറായി ഉള്‍പ്പെടുത്തുമെന്നും വാര്‍ത്തുകള്‍ പുറത്തുവരുന്നു.

ആദ്യ ടി20ക്കായി ഷമി തിരുവനന്തപുരത്തേക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരെ പകരക്കാരനായി ഇടംപിടിച്ച ഉമേഷ് യാദവിനെ ഒഴിവാക്കിയിട്ടുമില്ല. ഉമേഷ് ടീമിനൊപ്പം തുടരുമെന്നാണ് അറിയുന്നത്. ടി20 ലോകകപ്പിനുള്ള ടീമില്‍ ഷമി സ്റ്റാന്‍ഡ് ബൈ താരമായി ഇടം നേടിയിരുന്നു. ഓസ്‌ട്രേലിയയിലേക്കുള്ള സംഘത്തില്‍ ഷമി തുടരുമോ എന്നുള്ള കാര്യവും ഉറപ്പായിട്ടില്ല.

Related Articles

Latest Articles