Friday, April 26, 2024
spot_img

‘രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് കഴിവില്ല’; ‘കോണ്‍ഗ്രസ് പടുകുഴിയില്‍, ‘നേതൃത്വം ശരിയല്ലെന്ന് ആക്ഷേപം’, വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ഇടതു വലത് മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് കഴിവില്ലെന്നും മന്ത്രിമാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മന്ത്രിമാര്‍ക്കും തങ്ങളുടെ വകുപ്പുകളില്‍ പരിചയക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു ഇതിലും ഭേദമെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

കേരളത്തിലെ കോണ്‍ഗ്രസ് പടുകുഴിയിലാണ്. ഇപ്പോഴുള്ള നേതൃത്വം ശരിയല്ല. പാര്‍ട്ടിയുടെ സര്‍വ്വനാശം അടുത്തു. പ്രതിപക്ഷം എന്നാല്‍ വെറുതെ പ്രസംഗം നടത്തല്‍ മാത്രമല്ല. അതിനൊത്ത് പ്രവര്‍ത്തിക്കുക കൂടി വേണമെന്നും വെളളാപ്പളളി പറഞ്ഞു. മാത്രമല്ല വി ഡി സതീശനേക്കാള്‍ മികച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നുവെന്നും അദേഹം വ്യക്തമാക്കി.

Related Articles

Latest Articles