Friday, October 2, 2026

കടയ്ക്കലില്‍ പോലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം; എസ്‌ഐ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്, പ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കടയ്ക്കലില്‍ പോലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം. എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാർക്ക് ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എസ്‌ഐ ജ്യോതിഷിന്റെ നേതൃത്വത്തില്‍ കഞ്ചാവ് സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഉദ്യോഗസ്ഥരുടെ തലയ്ക്കാണ് പരിക്കേറ്റത്. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.
കടയ്ക്കല്‍ സ്വദേശികളായ സജുകുമാര്‍, നിഫാന്‍ എന്നിവരാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്.

സജുകുമാറിന്റെ കൈവശം ഉണ്ടായിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടിയ ശേഷം നിഫാനെ പിടികൂടാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. തലയ്ക്കടിയേറ്റ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഇവരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. പ്രതികളെ പിടികൂടിയതായും പൊലീസ് അറിയിച്ചു. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലീസ് പറയുന്നു.

Related Articles

Latest Articles