Saturday, October 17, 2026

തൃശൂർ അവണൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; ആയൂർവേദ ഡോക്ടറായ മകൻ അറസ്റ്റിൽ

തൃശൂർ : വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചതിനെത്തുടർന്ന് മരിച്ച അവണൂരിലെ ഗൃഹനാഥൻ ശശീന്ദ്രന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു.സംഭവത്തിൽ മകൻ ആയുർവേദ ഡോക്ടറായ മയൂർനാഥനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛർദിച്ച് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചത്

കടലക്കറിയിൽ വിഷം ചേർത്താണ് കൊലപാതകം നടത്തിയതെന്ന് മയൂര്‍നാഥൻ പോലീസിനോട് വെളിപ്പെടുത്തി. ഗൃഹനാഥനൊപ്പം ഭക്ഷണംകഴിച്ച അമ്മ കമലാക്ഷി (92), ഭാര്യ ഗീത (45), ഇവരുടെ പറമ്പിൽ തെങ്ങുകയറാനെത്തിയ തൊഴിലാളികളായ തണ്ടിലംപറമ്പിൽ ശ്രീരാമചന്ദ്രൻ (55), മുണ്ടൂർ ആണ്ടപ്പറമ്പ് വേടരിയാട്ടിൽ ചന്ദ്രൻ (60) എന്നിവരും സമാന ലക്ഷണങ്ങളുമായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

അച്ഛനോടും രണ്ടാനമ്മയോടും തോന്നിയ പകയാണ് വിഷം കലർത്തിയതിനു പിന്നിൽ. ഓൺലൈനിൽ നിന്ന് രാസവസ്തുക്കൾ വാങ്ങിയാണ് ഇയാൾ വിഷം തയ്യാറാക്കിയത്. മറ്റുള്ളവർ കഴിച്ച പ്രഭാതഭക്ഷണം മയൂർനാഥ് കഴിക്കാതിരുന്നതിൽ പൊലീസിന് സംശയം തോന്നിയിരുന്നു.

Related Articles

Latest Articles