Friday, April 26, 2024
spot_img

ഇന്ത്യയിൽ തുറയ ഫോണിന് വിലക്ക് കിട്ടാനുള്ള കാരണം ഇത്

അമേരിക്ക ഒസാമ ബിൻലാദനെ പിടികൂടുമ്പോൾ അയാൾ ഉപയോഗിച്ചിരുന്ന സാറ്റ് ഫോണാണ് ‘തുറയ’.
ഇതിന്റെ സിഗ്നല്‍ സേര്‍ച്ച് ചെയ്താണ് യുഎസ് നേവി ഇദ്ദേഹത്തിന്റെ സ്ഥലം കണ്ടെത്തിയത്. ലോകത്തെ ഏറ്റവും മികച്ച സാറ്റലൈറ്റ് ഫോണ്‍ സര്‍വീസ് നല്‍കുന്ന കമ്പനിയാണു യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തുറയ.

161 രാജ്യങ്ങളില്‍ തുറയ്ക്ക് നെറ്റ് വർക്കുമുണ്ട്. എന്നാൽ, ഇന്ത്യയില്‍ ഇതിനു നെറ്റ്‌വര്‍ക്ക് ഉണ്ടെങ്കിലും തീവ്രവാദ ഭീഷണി ചെരുക്കുന്നതിനായി ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. വയര്‍ലെസ് ആക്ടിലെ സെക്ഷന്‍ ആറ്, ടെലിഗ്രാഫ് ആക്ടിലെ സെക്ഷന്‍ 20 എന്നിവ പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്.

മൊബൈല്‍ നെറ്റ്‌വര്‍ക്ക് കിട്ടാത്ത മരൂഭൂമികള്‍, സമുദ്രങ്ങള്‍, പര്‍വതങ്ങള്‍, കൊടുങ്കാടുകള്‍ എന്നിവിടങ്ങളിലാണ് സാറ്റലൈറ്റ് ഫോണുകള്‍ഉപയോഗിക്കുന്നത്. ദുരന്തനിവാരണം, കുറ്റാന്വേഷണം, തീവ്രവാദം എന്നിവയ്ക്കാണ് സാറ്റലൈറ്റ് ഫോണുകള്‍ പ്രധനമായിട്ട് ഉപയോഗിക്കുന്നത്. ഏറ്റവും ശക്തമായ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ തീവ്രവാദികള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത് തുറയ കമ്പനിയുടെ സാറ്റ് ഫോണാണ്.

ഏറ്റവും വിപരീതമായ കാലാവസ്ഥകളില്‍ കാര്യക്ഷമമായി പ്രവൃത്തിക്കുന്നുണ്ട് എന്നതാണ് തുറയയുടെ പ്രധാന പ്രത്യേകത. കഠിനമായ ചൂടിലും അതിശൈത്യത്തിലും ഇത് ഒരേ രീതിയിലെ കാര്യക്ഷമത തന്നെ കാണിക്കും. എത്ര തണുപ്പിലും കാണാനാവുന്ന പ്രത്യേക ഗോറില ഗ്ലാസിലാണ് ഈ ഫോണിന്റെ ഡിസ്‌പ്ലേ. ലോകത്ത് ഏറ്റവും വലിയ ഡിസ്‌പ്ലേ നല്‍കുന്ന സാറ്റ്‌ഫോണും തുറയയാണ്.

വോയ്‌സ് സര്‍വീസിനൊപ്പം ഡേറ്റ സര്‍വീസും നല്‍കുന്ന സാറ്റ്‌ഫോണ്‍ കമ്പനിയാണ് തുറയ. പല സാറ്റ് ഫോണ്‍ കമ്പനികളും വോയ്‌സ് സര്‍വീസ് മാത്രമേ നല്‍കുന്നുള്ളൂ. രണ്ട് സാറ്റലൈറ്റ് ഉപയോഗിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. അമേരിക്കയില്‍ തുറയയ്ക്കു പൊതുനിരോധനം ആണെങ്കിലും ഇവരുടെ സാറ്റലൈറ്റ് ഉണ്ടാക്കി കൊടുത്തിരിക്കുന്നത് അമേരിക്കന്‍ കമ്പനിയായ ബോയിങ് ആണെന്നെതാണ് എടുത്തു പറയേണ്ട കാര്യം.

ഇന്നലെ തുറയ ഫോണുമായി ബന്ധപെട്ട് സ്വപ്ന സുരേഷ് ഒരു ഗുരുതര വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഈ സാറ്റലൈറ്റ് ഫോൺ ചർച്ച ആയത്. നിരോധിത സാറ്റലൈറ്റ് ഫോണുമായി 2017ൽ നെടുമ്പാശേരിയിൽ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്നആരോപണമാണ് സ്വപ്ന സുരേഷ് ഉയർത്തിയത്. നിരോധിത ഫോൺ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തെങ്കിലും കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യം കിട്ടി. ഇതിനായി ശിവശങ്കറും മുഖ്യമന്ത്രിയും ഇടപെടൽ നടത്തി എന്നാണ് സ്വപ്‌നയുടെ ആരോപണം

Related Articles

Latest Articles