Sunday, May 19, 2024
spot_img

‘ലോകത്തിലെ മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും’; മോദിക്ക് നന്ദി പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ദില്ലി: ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയ കേരളത്തിന് ആശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍റെ ജെ പി നദ്ദയുടെ ട്വീറ്റ്. ഇന്ത്യയിലെ വിനോദസഞ്ചാ മേഖലയ്ക്ക് മികച്ച പ്രോത്സാഹനം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞാണ് ജെ പി നദ്ദ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ജെ പി നദ്ദ ട്വീറ്റ് ചെയ്തതിങ്ങനെ,
‘നമ്മുടെ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് മികച്ച പ്രോത്സാഹനം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രയത്‌നങ്ങള്‍ക്ക് നന്ദി. കേരള സംസ്ഥാനത്തിന് ആശംസകള്‍, സംസ്ഥാനത്തിന്റെ അതിമനോഹരമായ സൗന്ദര്യം ശരിയായ രീതിയിടൈം മാഗസിന്റെ ‘2022-ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ’ പട്ടികയില്‍ കേരളം ഇടം നേടിയിരിക്കുന്നു.

Related Articles

Latest Articles