Tuesday, April 23, 2024
spot_img

ഇന്ന് ലോക ഇഡ്ഡലി ദിനം; എല്ലാവരുടെയും ഇഷ്ടഭക്ഷണം;ഇഡ്ഡലിയുടെ ഉത്ഭവത്തെപ്പറ്റി അറിയാം

ഇഡ്ഡലി ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ലോക ഇഡ്ഡലി ദിനം മാർച്ച് 30നാണെന്ന് പലർക്കും അറിയില്ല. വിദേശിയർ അവരുടെ ഇഷ്ടവിഭവങ്ങൾക്കായി ഒരു ദിനം മാറ്റിവെച്ച് ആഘോഷിക്കുന്ന പതിവുണ്ട്. അതിൽ നിന്നാണ് ഇഡ്ഡലി ദിനമാഘോഷിക്കാൻ തുടങ്ങുന്നത്. 2015 മാർച്ച് 30നാണ് ലോക ഇഡ്ഡലി ദിനം ആദ്യമായി ആഘോഷിക്കുന്നത്. ചെന്നൈയിലാണ് ആദ്യമായി ഇഡ്ഡലി ദിനം ആചരിച്ചത്. ലോകാരോഗ്യ സംഘടന ഇഡ്ഡലിയെ ഉന്നത പോഷകാഹാരങ്ങളുടെ പട്ടികയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പോഷക സമ്പുഷ്ടവും സ്വാദിഷ്ടവുമായ ഇഡ്ഡലിയുടെ ഉത്ഭവത്തെപ്പറ്റി പല കഥകളാണ് പലരും പറയുന്നത്.

ആധുനിക ഇഡ്ഡലിയുടെ ഉത്ഭവകഥ എന്താണെന്ന് ആർക്കും കൃത്യമായി അറിയില്ല. എന്നാൽ ശിവകോടി ആചാര്യ കന്നഡത്തിൽ എഴുതിയ ഒരു കൃതിയിൽ സമാനമായ ഒരു ഭക്ഷ്യവസ്തുവിനെ പറ്റി പരാമർശിക്കുന്നുണ്ട്. അതുപോലെ കന്നട ഭാഷയിലെ വഡ്ഢാ രാധനെ എന്ന കൃതിയിൽ ഇഡ്ഡലിയെപ്പറ്റി പരാമർശിക്കുന്നുണ്ട്. ഇന്ത്യയിൽ കർണ്ണാടകത്തിൽ ആണ് ഇഡ്ഡലി ആദ്യമായി രൂപം കൊണ്ടതെന്നാണ് പറയപ്പെടുന്നത്. തമിഴ്നാട്ടിൽ ഏകദേശം പതിനേഴാം നൂറ്റാണ്ടിലാണ് ഇഡ്ഡലി ഭക്ഷിച്ചു തുടങ്ങുന്നത്. പാലക്കാട്ടെ രാമശ്ശേരി എന്ന ഗ്രാമം അറിയപ്പെടുന്നത് തന്നെ ഇഡ്ഡലിയുടെ പേരിലാണ്.

Related Articles

Latest Articles