കൊച്ചി∙ എസ്എംഎ എന്ന അപൂർവ്വ രോഗം ബാധിച്ച നിർവാന്റെ ചികിത്സയ്ക്കായി പണം സമാഹരിക്കുന്നതിന് ആരംഭിച്ച ക്രൗഡ് ഫണ്ടിങ് അവസാനിപ്പിച്ചു. ചികിത്സയ്ക്കായി ഒന്നര വയസ്സുകാരൻ നിർവാന്റെ 17.5 കോടി രൂപയാണു ചിലവാകുക.
17 കോടിയോളം രൂപ ഇതിനകം ലഭിച്ചതിനാലാണ് ഫണ്ടിങ് അവസാനിപ്പിക്കുന്നതെന്ന് നിർവാന്റെ പിതാവ് സാരംഗ് മേനോൻ വ്യക്തമാക്കി. ബാക്കി വരുന്ന തുക ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സ്വരൂപിച്ച് നൽകാമെന്നറിയിച്ചതിനാലാണ് ഫണ്ടിങ് അവസാനിപ്പിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ നേതൃത്വത്തിലായിരുന്നു ക്രൗഡ് ഫണ്ടിങ്.

