Wednesday, December 31, 2025

ടൊവിനോ ചിത്രം ‘കാണക്കാണെ’യും ഒടിടി റിലീസിന്: സോഷ്യൽ മീഡിയയിൽ ഹിറ്റായി ടീസര്‍

മിന്നൽ മുരളിക്കു പിന്നാലെ ടോവിനോ നായകനാകുന്ന മറ്റൊരു സിനിമ കൂടി ഒടിടി റിലീസ് പ്രഖ്യാപിച്ചു. ബോബി-സഞ്ജയ്‌യുടെ രചനയില്‍ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രം ‘കാണെക്കാണെ’യുടെ റിലീസ് തിയതിയാണ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 17 ന് സോണി ലൈവ് എന്ന പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ചിത്രത്തിന്റെ ടീസറിനൊപ്പമായിരുന്നു പ്രഖ്യാപനം.

മലയാളികളുടെ ഇഷ്ട്ട ജോഡികളായ ഐശ്വര്യ ലക്ഷ്‌മിയും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ത്രില്ലർ സ്വഭാവത്തിലുള്ളതാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ഉയരെ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മനു അശോകന്റെ രണ്ടാമത്തെ ചിത്രമാണ് കാണെക്കാണെ. കൂടാതെ മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ഡ്രീം ഡ്രീംക്യാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘കാണെക്കാണെ’. പ്രേം പ്രകാശ്, ശ്രുതി ജയന്‍, ബിനു പപ്പു, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാള്‍, പ്രദീപ് ബാലന്‍ തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Related Articles

Latest Articles