ചിയാന്‍ വിക്രം, മകൻ ധ്രുവ്, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രം മഹാനില്‍ ബോബി സിംഹയുടെ പോസ്റ്റർ പുറത്ത് വിട്ടു. UA സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.
ഒടിടി റിലീസ് ആയിട്ടാണ് ചിത്രം എത്തുന്നത്. ഫെബ്രുവരി പത്തിന് ആമസോണ്‍ പ്രൈമില്‍ സ്‌ട്രീമിംഗ് ആരംഭിക്കും. ബോബി സിംഹയുടെ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. സത്യവാന്‍ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
അച്ഛനും മകനും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. വിക്രം പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി, ധ്രുവ് ഉടന്‍ തന്നെ മാരി സെല്‍വരാജിനൊപ്പം തന്റെ അടുത്ത ചിത്രം ആരംഭിക്കാന്‍ ഒരുങ്ങുകയുമാണ്.

