Sunday, May 5, 2024
spot_img

ലൈംഗിക പീഡന കേസ്; വിവാദ പരാമർശത്തിൽ ജഡ്ജിയുടെ സ്ഥലംമാറ്റം; നടപടി നിയമവിരുദ്ധമെന്നാരോപിച്ച് ജഡ്ജ് എസ്.കൃഷ്ണകുമാർ ഹൈക്കോടതിയിൽ

കോഴിക്കോട്: ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കേസിലെ വിവാദ പരാമർശത്തിൽ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു . കോഴിക്കോട് സെഷൻസ് ജഡ്ജ് എസ്. കൃഷ്ണ കുമാറാണ് ഹർജി നൽകിയത്. കോടതി വിധിയിലെ പരാമർശങ്ങൾ ചർച്ച വിഷയമായിരുന്നു. ഇതിന് പിന്നാലെ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ ജഡ്ജിയെ സ്ഥലം മാറ്റുകയായിരുന്നു.

കൊല്ലം ലേബർ കോടതിയിലേക്ക്ണ് സ്ഥലം ജഡ്ജിയെ മാറ്റിയത്. ഹൈക്കോടതി നടപടി നിയമവിരുദ്ധമെന്ന് ഹർജിയിൽ പറയുന്നുണ്ട് . ചട്ടങ്ങൾ പാലിച്ചല്ല അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന്‍റെ നടപടിയെന്നും ഹർജിയിൽ എസ്. കൃഷ്ണ കുമാർ പറയുന്നു.

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോടതിയുടെ പരാമർശം. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിച്ചിരുന്നു.

Related Articles

Latest Articles