കണ്ണിലെ ചതവോ മുറിവോ പോറലോ കാരണം നിങ്ങൾ ആസ്വസ്ഥരാണെങ്കിൽ അവ എത്രയും പെട്ടെന്ന് മാറാൻ ഒറ്റമൂലികൾ ഉണ്ട്.
പത്ത് ഒറ്റമൂലികൾ ഇതാ :
1 ജീരകവും പൂവാങ്കുറുന്തൽ നീരും കൂട്ടിയോജിപ്പിച്ച് ചതച്ച് മുലപ്പാലിൽ ചേർത്ത് രണ്ടുകണ്ണിലും ഒഴിക്കുക .
- തുമ്പപ്പൂ ചതച്ച് ഇന്തുപ്പു കൂട്ടി രണ്ടു കണ്ണിലും ഒഴിക്കുക.
- കാരറ്റ് കല്ലിലുരച്ചെടുത്ത് കണ്ണിനുമേൽ വെച്ചു കെട്ടുക.
- നന്നായി പൊടിച്ച് അര രൂപത്തൂക്കം കുരുമുളക് ഒരു തുടം എള്ളെണ്ണയിലിട്ട് എട്ടുമടക്കാക്കിയ തുണിയിൽ അരിച്ചെടുക്കുക. ഇത് കണ്ണിൽ ഒഴിക്കുക .
- മുയൽചെവിയില പിഴിഞ്ഞു കണ്ണിലൊഴിക്കുക.
- കൊത്തമല്ലി ചതച്ചിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ച ശേഷം കണ്ണിലൊഴിക്കുക.
- ജീരകം, ചുവന്നുള്ളി, ചെത്തിപ്പൂവ് എന്നിവ സമമെടുത്ത് ചതച്ച് നീര് കണ്ണിൽ പിഴിയുക.
- കാട്ടുതക്കാളിയുടെ തളിരിലയിൽ നിന്ന് നീര് പിഴിഞ്ഞെടുത്ത് രണ്ടോ മൂന്നോ തുള്ളി കണ്ണിലൊഴിക്കുക .
- നന്ത്യാർവട്ടത്തിന്റെ പൂവരച്ച് നീരെടുത്ത് കണ്ണിലൊഴിക്കുക.
- പൂവാങ്കുറുന്തലിന്റെ ഇലയുടെ നീര് കണ്ണിലൊഴിക്കുക.

