Tuesday, October 27, 2026

ത്രിപുര, നാഗാലാൻഡ്, മേഘാലയ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം ; കർശന സുരക്ഷയിൽ സംസ്ഥാനം,ഉറ്റുനോക്കി രാജ്യം

ദില്ലി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.
ത്രിപുരയിൽ 60ഉം മറ്റ് രണ്ട് ഇടങ്ങളിൽ 59 മണ്ഡലങ്ങളിലുമാണ് ജനവിധി കാക്കുന്നത്.മേഘാലയയിൽ 13ഉം നാഗാലാൻഡിൽ 11ഉം ത്രിപുരയിൽ 21 ഉം കൗണ്ടിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.കർശന സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കീട്ടുള്ളത്.സംസ്ഥാന പൊലീസിനൊപ്പം കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്.

നാഗാലാൻഡിലും ത്രിപുരയിലും ബിജെപിയും മേഘാലയിൽ എൻപിപിയും സർക്കാർ രൂപീകരിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.ത്രിപുരയിൽ 89 ശതമാനവും നാഗാലാൻഡിൽ 84 ശതമാനവും മേഘാലയയിൽ 76 ശതമാനവുമായിരുന്നു പോളിംഗ്.

Related Articles

Latest Articles