Saturday, May 4, 2024
spot_img

ഇരട്ടി മധുരം !! ദുൽഖറിന്റെ പിറന്നാൾ ദിനം ആഘോഷമാക്കാൻ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനമെത്തുന്നു

സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത. ചിത്രത്തിന്റെ ടീസറിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോഴിതാ, ദുൽഖറിന്റെ ജന്മദിനമായ ജൂലൈ 28 ന് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങുകയാണ്. അടിപൊളി ഡാൻസ് നമ്പറാണ് പുറത്തിറങ്ങുന്നത്. റിതിക സിംഗാണ് ഗാനത്തിൽ ചുവട് വയ്ക്കുന്നത്.

അതേസമയം, കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ്. ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്കെത്തും. കൂടാതെ, ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായതിന് ശേഷം നടി ഐശ്വര്യാ ലക്ഷ്മി പങ്കു വച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് കിംഗ് ഓഫ് കൊത്തയിലെ കഥാപാത്രമെന്ന് ദുൽഖർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles