Thursday, May 23, 2024
spot_img

ശ്രീലങ്കയിൽ 80 വർഷങ്ങൾക്ക് ശേഷം ആനപ്രസവം… കുട്ടിക്കൊമ്പന്മാരുടെ വീഡിയോ വൈറൽ

കൊളംബോ: ശ്രീലങ്കയിൽ 80 വർഷത്തിനിടെ ആദ്യമായി ഇരട്ട ആനകൾ ജനിച്ചു. ശ്രീലങ്കയിലെ പിന്നവാളയിൽ ആനകൾക്കായുള്ള അഭയകേന്ദ്രത്തിലാണ് ഇരട്ട ആനക്കുട്ടികൾ പിറന്നത്. ഇരുപത്തഞ്ചുകാരി സുരംഗി ആനയാണ്‌ ഇരട്ടക്കുട്ടികൾക്ക്‌ ജന്മം നൽകിയത്‌. അത്യപൂർവമെന്നതിനാൽ ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്‌ ‘കൊച്ചുകൊമ്പന്മാർ. ഇതിനോടകം തന്നെ ഈ കുട്ടിക്കൊമ്പന്മാരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ആനക്കുട്ടികൾ അമ്മയ്‌ക്ക് ചുറ്റും നിന്ന് ഇലകൾ തിന്നു ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങളും പുറത്തു വിട്ടു.

എന്നാൽ വലിപ്പക്കുറവുണ്ടെങ്കിലും കുട്ടികൾ ആരോഗ്യവാന്മാരാണെന്ന്‌ അഭയകേന്ദ്രം അധികൃതർ അറിയിച്ചു. 2009ൽ സുരംഗി ഒരു കുട്ടിക്കൊമ്പന് ജന്മം നൽകിയിരുന്നു. അതേസമയം ശ്രീലങ്കയിൽ 1941ലാണ്‌ ഇണക്കപ്പെട്ട ആനകൾക്ക്‌ ഇതിനുമുമ്പ്‌ ഇരട്ടക്കുട്ടികൾ ഉണ്ടായത്‌.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽത്തന്നെ പതിറ്റാണ്ടുകൾക്കുശേഷമാണ്‌ ഇരട്ട ആനക്കുട്ടികളുടെ പിറവി ഉണ്ടായിരിക്കുന്നത്. 2007 ൽ കൊല്ലം പരവൂരിൽ നടന്ന നാട്ടാന പ്രസവം ഏറെ വാർത്തയായിരുന്നു . ആനകളുടെ പ്രസവത്തിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്‌ ഇരട്ടക്കുട്ടികൾക്ക്‌ സാധ്യത. കാട്ടിൽനിന്ന്‌ പുറത്തുവരുന്നതും പരിക്കേറ്റതുമായ ആനകളെ സംരക്ഷിക്കാൻ 1975ൽ ആരംഭിച്ചതാണ്‌ കേന്ദ്രം. മൈൻ പൊട്ടി കാല്‌ തകർന്നതടക്കം 81 ആനകളുണ്ട്‌. ഇരട്ടകളുടെ അച്ഛൻ പാണ്ഡു എന്ന പതിനേഴുകാരനും ഇവിടുത്തെ അന്തേവാസിയാണ്‌. ആനപ്പിണ്ഡം കൊണ്ട്‌ പല ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതാണ്‌ കേന്ദ്രത്തിന്റെ വരുമാനമാർഗം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles