Friday, April 26, 2024
spot_img

ദില്ലിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസ് ; രണ്ട് പേർ അറസ്റ്റിൽ ; മൂന്നാം പ്രതിയെ പിടികൂടാനുള്ള ശ്രമത്തിൽ പോലീസ്

ദില്ലി: തലസ്ഥാനത്ത് 10 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, സീലംപൂർ മേഖലയിൽ നിന്ന് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പോലീസ് പിടികൂടി. ഞായറാഴ്ച്ചയാണ് സംഭവം പുറത്തുവന്നത്, 10 വയസ് പ്രായമുള്ള ആൺകുട്ടിയെ വടികൊണ്ട് മർദിച്ചതായും കുറ്റകൃത്യം ചെയ്ത ശേഷം വഴിയിൽ ഉപേക്ഷിച്ചതായും റിപ്പോർട്ട് വന്നിരുന്നു .

ഗുരുതരമായി പരിക്കേറ്റ ഇര എൽഎൻപിജെ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളാണ് ഇരയെ ലൈംഗികമായി പീഡിപ്പിച്ചതെന്നും അതിലൊരാൾ അവന്റെ ബന്ധുവാണെന്നും വൃത്തങ്ങൾ പറഞ്ഞു.

പോക്‌സോ നിയമത്തിലെ സെക്ഷൻ 6 പ്രകാരം 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 34 (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

രണ്ട് പേരെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയെങ്കിലും ഒളിവിലുള്ള മൂന്നാം പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

ഈ വിഷയത്തിൽ ദില്ലി വനിതാ കമ്മീഷൻ ദില്ലി പോലീസിന് നോട്ടീസ് അയച്ചിരുന്നു.

Related Articles

Latest Articles