Monday, May 6, 2024
spot_img

‘ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം ; കോൺഗ്രസിന് പുതിയ പ്രതിസന്ധി; 82 രാജസ്ഥാൻ എംഎൽഎമാർ നിയമസഭാ സ്പീക്കർ സി പി ജോഷിക്ക് രാജിക്കത്ത് സമർപ്പിച്ചു.

രാജസ്ഥാൻ : കോൺഗ്രസിലെ 80-ലധികം എംഎൽഎമാർ നിയമസഭാ സ്പീക്കർ സി പി ജോഷിക്ക് രാജിക്കത്ത് സമർപ്പിച്ചു. രാജിവെച്ച എല്ലാ എംഎൽഎമാരും സ്പീക്കറുടെ വീട്ടിൽ നിന്ന് അശോക് ഗെലോട്ടിന്റെ ഔദ്യോഗിക വസതിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.

കോൺഗ്രസ് അധ്യക്ഷനായി അശോക് ഗെഹ്‌ലോട്ടിനെ തിരഞ്ഞെടുത്താൽ, സച്ചിൻ പൈലറ്റിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ഗെലോട്ട് വിഭാഗത്തിലെ എംഎൽഎമാർ ക്യാബിനറ്റ് മന്ത്രി ശാന്തി ധരിവാളിന്റെ വസതിയിൽ തങ്ങളുടെ നിലപാടറിയിച്ചു. 2020-ൽ പൈലറ്റ് നടത്തിയ തുറന്ന കലാപത്തിൽ സർക്കാരിനെ പിന്തുണച്ച ഒരാളായിരിക്കണം അടുത്ത മുഖ്യമന്ത്രിയാകാനെന്ന് ഗെലോട്ടിന്റെ വിശ്വസ്തർ ആഗ്രഹിക്കുന്നു .

പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ കെസി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ചു. പാർട്ടിയുടെ രാജസ്ഥാൻ ചുമതലയുള്ള അജയ് മാക്കനൊപ്പം അശോക് ഗെലോട്ടുമായി സംസാരിച്ചതായിയാണ് റിപ്പോർട്ട് .

Related Articles

Latest Articles