Friday, May 10, 2024
spot_img

ക​ട​ക​ള്‍ അ​ട​പ്പി​ക്കാ​ന്‍ ശ്ര​മം: ര​ണ്ട് ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ പോലീസ് പിടിയിൽ

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യും എ​ന്‍​ആ​ര്‍​സി​ക്കെ​തി​രേ​യു​മു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോപ്പുലർ ഫ്രണ്ട് എസ് ഡി പി ഐ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​നി​ടെ കോ​ഴി​ക്കോ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​ക​ള്‍ അ​ട​പ്പി​ക്കാ​നും വാ​ഹ​ന​ങ്ങ​ള്‍ ത​ട​യാ​നും ശ്ര​മി​ച്ച ര​ണ്ടു പേ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തി​നു വി​രു​ദ്ധ​മായാണ് ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാനം ചെ​യ്ത​തെ​ന്നും അ​ത് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും നേ​ര​ത്തെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ ഇ​തി​ന് ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ യാ​തൊ​രു വി​ധ അ​ക്ര​മ ശ്ര​മ​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ ത​ട​യ​രു​തെ​ന്നും ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. അതേസമയം സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ല്‍ ഇന്ന്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​രീ​ക്ഷ​ക​ള്‍ കൃ​ത്യ​സ​മ​യം ത​ന്നെ ന​ട​ക്കു​മെ​ന്നും മാ​റ്റ​മി​ല്ലെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. സം​യു​ക്ത സ​മ​ര സ​മി​തി ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റി​യി​പ്പ്.സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ വാ​ര്‍​ത്ത പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ വി​ശ​ദീ​ക​ര​ണം. കേ​ര​ള ടെ​ക്നോ​ള​ജി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ള്‍​ക്കും മാ​റ്റ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.ഹര്‍ത്താല്‍ ദിവസം പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles