Friday, May 24, 2024
spot_img

പ്രാണപ്രതിഷ്ഠക്ക് ഇനി രണ്ട് ദിനങ്ങൾ കൂടി… എങ്ങും നിറഞ്ഞ് നിന്ന് ശ്രീരാമ നാമം ; അയോദ്ധ്യയിലെ ലതാ മങ്കേഷ്‌കർ ചൗക്കിൽ പാൽ കൊണ്ട് രംഗോലി തീർത്ത് കലാകാരൻ

ലോകമെമ്പാടുള്ള ഹൈന്ദവ വിശ്വാസികൾ ജനുവരി 22 ന് നടക്കുന്ന അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായായുള്ള കാത്തിരിപ്പിലാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാമ ഭക്തരുടെ ആഘോഷങ്ങളുടെ കഥകളാണ് ഓരോ ദിനവും പുറത്തുവരുന്നത്.

അത്തരത്തിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു കലാകാരൻ അയോദ്ധ്യയിലെ ലതാ മങ്കേഷ്‌കർ ചൗക്കിൽ രംഗോലി ഉണ്ടാക്കാൻ പാൽ പാത്രം ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്. അയോദ്ധ്യയിലേക്കുള്ള യാത്രയ്ക്കിടെ 2000 കിലോ രംഗോലി പൊടി ഉപയോഗിച്ച് 25 നഗരങ്ങളിൽ രംഗോലികൾ തീർക്കുമെന്ന് കലാകാരൻ വ്യക്തമാക്കി

Related Articles

Latest Articles