Sunday, May 5, 2024
spot_img

എല്ലാവർക്കും ഇനി വീടെന്ന സ്വപ്നം! റായ്നഗറിൽ കൈത്തറി തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കുമായി നിർമ്മിച്ച 15,000വീടുകളുടെ നിർമ്മാണോദ്‌ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

മഹാരാഷ്ട്രയിലെ റായ്നഗറിൽ ഹൗസിംഗ് സൊസൈറ്റി പ്രോജക്ടിനുള്ളിൽ പണി തീർത്ത 300 ചതുരശ്ര അടി വിസ്തീർണമുള്ള വീട് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് കേന്ദ്ര സർക്കാർ. 15,000 വീടുകളാണ് പണിതീർത്തത്. ആയിരക്കണക്കിന് കൈത്തറി തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കുമായാണ് പദ്ധതി പൂർത്തിയാക്കിയത്. ഒരു ചെറിയ കുടുംബത്തിന് സുഖമായി കഴിയാനുള്ള എല്ലാ സൗകര്യവും വീടിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.

വീടുകൾ സമർപ്പിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിതുമ്പിയതും ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു.“എന്റെ കുട്ടിക്കാലത്ത് ഇത്തരമൊരു വീട്ടിൽ ജീവിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു ,”- അദ്ദേഹം പറഞ്ഞു.

സോലാപൂരിലെ റെയ്‌നഗറിൽ 100 ​​ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയിൽ 30,000 വീടുകൾ ഉൾപ്പെടുന്നത്, അതിൽ ഇപ്പോൾ പണിതീർത്ത 15,000 വീടുകളുടെ കൈമാറ്റ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.

ഓരോ വീടും 300 ചതുരശ്ര അടിയാണ്, പ്രതിവർഷം 3 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കൾ l.

മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി (Mhada) ആണ് പദ്ധതി നടപ്പിലാക്കുന്നത്, ഇതിന് കേന്ദ്ര സർക്കാരിന്റെ PMAY യുടെ സഹായവും ഉണ്ട്.

ഗുണഭോക്താക്കളിൽ അസംഘടിത തൊഴിലാളികൾ, തുണിത്തൊഴിലാളികൾ, ബീഡി തൊഴിലാളികൾ, നിർമാണത്തൊഴിലാളികൾ, റാഗ്പിക്കർമാർ, തയ്യൽ തൊഴിലാളികൾ എന്നിവരും ഉൾപ്പെടുന്നു

Related Articles

Latest Articles