എഡ്യൂക്കേഷണൽ ടെക് കമ്പനിയായ ബൈജൂസിൽ പ്രതിസന്ധി രൂക്ഷം. ബംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഓഫീസുകൾ അടച്ചുപൂട്ടി. നിക്ഷേപകരിൽ നിന്നും കൂടുതൽ ഫണ്ട് ലഭിക്കാൻ വൈകുന്നതാണ് കാരണം പണലഭ്യതയിൽ നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനും കമ്പനി ചെലവ് ചുരുക്കുന്നതിനുമായാണ് ഓഫീസ് ഒഴിഞ്ഞുകൊടുത്തത്
ബംഗളൂരുവിൽ മൂന്ന് ഓഫീസുകളാണ് ബൈജൂസിനുള്ളത്. ഇതിൽ 5.58 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കല്യാണി ടെക് പാർക്കിലെ പ്രോപ്പർട്ടിയാണ് ഒഴിഞ്ഞിരിക്കുന്നത്. ദുബൈയിൽ നിന്ന് 100 കോടി ഡോളർ സമാഹരിക്കാനായി വിവിധ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയും പരാജയമായിരുന്നു. ഈ സമയത്ത് നിക്ഷേപകരുടെ മുന്നിൽ ബൈജു രവീന്ദ്രന് പൊട്ടിക്കരയേണ്ട സാഹചര്യമുണ്ടായെന്നാണ് റിപ്പോർട്ട്

