Tuesday, September 22, 2026

ചിറയില്‍ കുളിക്കാനിറങ്ങി, രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു,

വയനാട്: വയനാട് മലവയലിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. സ്കൂൾ വിട്ടെത്തി ഗോവിന്ദ ചിറയിൽ കുളിക്കാനായിറങ്ങിയ ചീരാൽ സ്വദേശി അശ്വന്ത് കെ കെ, കുപ്പാടി സ്വദേശി അശ്വിൻ കെ എസ് എന്നിവരാണ് മരിച്ചത്. 3 പേരാണ് ഒഴുക്കിൽ പെട്ടത് അതിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

ബത്തേരി സർവജന സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് മൂവരും. സ്കൂൾ വിട്ട് അമ്പൂത്തി മലയിലെത്തിയ കുട്ടികൾ ചിറയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഫയർഫോയ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles