Saturday, April 20, 2024
spot_img

പുതിയ ചരിത്രമെഴുതി യുഎഇ; അബുദാബിയില്‍ ഹിന്ദിയും ഇനി കോടതി ഭാഷ

രാജ്യത്തെ കോടതികളില്‍ ഹിന്ദി മൂന്നാം ഔദ്യാഗിക ഭാഷയായി ഉള്‍പ്പെടുത്തി യുഎഇ പുതിയ ചരിത്രമെഴുതി. രാജ്യത്തെ കോടതികളില്‍ അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഇനി ഹിന്ദിയും ഉപയോഗിക്കും

ഹിന്ദി ഭാഷ മാത്രം വശമുള്ളവര്‍ക്ക് രാജ്യത്ത് നിലവിലെ നിയമനടപടികളെ കുറിച്ചും, അവകാശങ്ങള്‍ ചുമതലകള്‍ എന്നിവയെ കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ ഇത് സഹായമാവും എന്നാണ് കരുതുന്നത്. കൂടാതെ രജിസ്‌ട്രേഷന്‍ നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റില്‍ ഹിന്ദിയിലും ലഭ്യമാകും

യുഎഇ യുടെ ജനസംഖ്യയില്‍ വലിയൊരു ശതമാനം വിദേശീയരാണ്. യുഎഇയുടെ ജനസംഖ്യയുടെ 30 ശതമാനം ഇന്ത്യക്കാരാണ്. ഏകദേശം 2.6 മില്യണ്‍ പ്രവാസി ഇന്ത്യക്കാര്‍ ഇവിടെയുണ്ടെന്നാണ് കണക്ക്.

Related Articles

Latest Articles