Tuesday, September 29, 2026

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് തട്ടിപ്പ്;ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്ലോ​ബ​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ അ​ദ്ധ്യാ​പ​ക ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പറഞ്ഞ് പ​ണം ത​ട്ടിയെടുത്തു​,ഉത്തരാഖണ്ഡ് സ്വദേശികൾ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് തട്ടിപ്പ്.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്ലോ​ബ​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ അ​ദ്ധ്യാ​പ​ക ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നാണ് പണം തട്ടിയെടുത്തത്.കേസിൽ ഉത്തരാഖണ്ഡ് സ്വദേശികളായ ഹ​രി​ദ്വാ​ർ സ്വ​ദേ​ശി വീ​രേ​ഷ് കു​മാ​ർ (34), ഡെ​റാ​ഡൂ​ൺ സ്വ​ദേ​ശി സു​മി​ത്ത് കു​മാ​ർ ആ​ര്യ (32) എ​ന്നി​വ​രെ​യാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തു.

‘ക​രി​യ​ർ ഗ്രോ​ത്ത്’ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ എ​ച്ച്.​ആ​ർ ദീ​പ്തി​യാ​ണെ​ന്ന് സ്വ​യം പ​രി‍ച​യ​പ്പെ​ടു​ത്തി ഉ​ദ്യോ​ഗാ​ർ​ത്ഥി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ വി​ളി​ച്ച് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ 2.50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്നാ​ണ്​ പ​രാ​തിയിൽ പറയുന്നത്.എ​സ്.​ഐ ദി​ൽ​ജി​ത്ത് എ​സ്.​എ​സ്, സീ​നി​യ‍‍‍ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​ണി​ക​ണ്ഠ​ൺ, വി​നോ​ദ്, സി.​പി.​ഒ അ​നു എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related Articles

Latest Articles