Sunday, September 20, 2026

ക​രു​നാ​ഗ​പ്പ​ള്ളിയിൽ സ്‌​കൂ​ൾ വി​ദ്യാ​ർ​ത്ഥി​യെ ലൈംഗികമായി പീഡിപ്പിച്ച കേസ്;യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം തടവും പിഴയും

ക​രു​നാ​ഗ​പ്പ​ള്ളി: സ്‌​കൂ​ൾ വി​ദ്യാ​ർ​ത്ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം തടവും പിഴയും.ക​രു​നാ​ഗ​പ്പ​ള്ളി പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി വി. ​ഉ​ദ​യ​കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി പ​ക്കി സു​നി എ​ന്ന സു​നി​ൽ കു​മാ​റി​നാണ് ശിക്ഷ.പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളും പോ​ക്‌​സോ ആ​ക്ടു​ക​ളും ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ചാ​ണ് പ്ര​തി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. കൂ​ടാ​തെ, വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 10 വ​ർ​ഷം ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചി​ട്ടു​ണ്ട്.

2017-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിയെ​യാ​ണ് ഇ​യാ​ൾ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി പി​ന്നീ​ട് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ പ്ര​തി സൗ​ദി​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കേ​ര​ള പൊ​ലീ​സ് സൗ​ദി​യി​ലെ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്​ ചെയ്തിരുന്നത്.

Related Articles

Latest Articles