Friday, April 26, 2024
spot_img

36 സാക്ഷികൾ,150 പേരുടെ മൊഴി; വണ്ടിപ്പെരിയാർ കൊലപാതകത്തിൽ പ്രതി അഴിക്കുള്ളിലേയ്ക്ക്; കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ചൊവ്വാഴ്ച്ച സമർപ്പിക്കും. പ്രതി അർജുനെതിരെ ബലാത്സം​ഗം, കൊലപാതകം, പോക്സോ ഉൾപ്പെടെ ആറ് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അതേസമയം പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

കേസിൽ 36 സാക്ഷികളുടേയും 150 ൽ അധികം പേരുടേയും മൊഴി രേഖപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുതെന്നും, പഴുതടച്ചുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

വണ്ടിപ്പെരിയാറിൽ ജൂൺ 30നാണ് ആറുവയസുകാരി കൊല്ലപ്പെട്ടത്. മാസങ്ങളായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പ്രതി അർജുൻ പോലീസിനോട് സമ്മതിച്ചിരുന്നു. കുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്ന അർജുന്, അവരുടെ വീട്ടിൽ ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധരഹിതയായ പെൺകുട്ടി മരിച്ചു എന്നുകരുതി കെട്ടിത്തൂക്കുകയായിരുന്നു.

അതേസമയം വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റില്‍ വീണ്ടും പ്രതിയുമായെത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവ സ്ഥലത്ത് കൊലപാതകം നടത്തിയത് പുനരാവിഷ്‌കരിക്കുകയും ചെയ്തു. എന്നാൽ അന്വേഷണ സംഘം പ്രതിയുമായെത്തിയ സമയത്ത് രോഷാകുലരായാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ലയത്തില്‍ താമസക്കാരായ പതിനൊന്ന് കുടുബങ്ങള്‍ക്കും പ്രിയപ്പെട്ടതായിരുന്നു മരിച്ച പെണ്‍കുട്ടി. പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മര്‍ദനമേറ്റ സാഹചര്യവുമുണ്ടായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles