Friday, April 26, 2024
spot_img

വീണാ ജോർജിനെതിരെ വമ്പൻ അഴിമതി ആരോപണം

ആരോഗ്യമന്ത്രി വീണാജോർജ്ജിനെതിരെയുള്ള വിവാദങ്ങൾ അടങ്ങുന്നില്ല. വീണാ ജോര്‍ജിന്റെ സ്വന്തം മണ്ഡലമായ ആറന്മുളയുടെ ആസ്ഥാനമായ പത്തനംതിട്ടയില്‍ നഗരസഭാ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് എംഎല്‍എ ഫണ്ട് ഉപയോഗിച്ച്‌ നിര്‍മ്മിച്ച കെട്ടിടത്തിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നത് എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്‌. വഴിയോര വിശ്രമകേന്ദ്രമെന്ന പേരില്‍ രണ്ടു നിലകളിലായി 2400 ചതുരശ്രയടി വലിപ്പത്തില്‍ നിര്‍മ്മിച്ച കെട്ടിടമാണ് ഇപ്പോൾ ചെലവഴിച്ച തുകയുടെ പേരില്‍ വിവാദമായിരിക്കുന്നത്. ഈ കെട്ടിടത്തിന് 80 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. ഇതില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഇനിയൊരു 20 ലക്ഷം കൂടി വേണ്ടി വരും. എന്നാൽ ഒരു സ്വകാര്യ ഏജന്‍സിക്ക് 65 ലക്ഷത്തിനാണ് കരാര്‍ കൊടുത്തതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതിന് ഏജന്‍സിയുമായി തുക പറഞ്ഞ് കരാര്‍ ഒപ്പിട്ടിട്ടുമുണ്ട്. പക്ഷെ ഇതിനകം തന്നെ 15 ലക്ഷം രൂപ ആവിയായിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്. ആരോഗ്യമന്ത്രി വീണാജോർജ്ജിന്റെ പരിപൂർണമായ ഇടപെടലോടെയാണ് ഈ അഴിമതി നടന്നതെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.

ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ തത്വമായി ന്യൂസിനോട് പ്രതികരിക്കുകയാണ് ഭാരതീയ ജനത പാർട്ടിയുടെ ആറന്മുള മണ്ഡലം പ്രസിഡന്റ് ടി വി അഭിലാഷ് ഓമല്ലൂർ. അദ്ദേഹത്തിന്റെ പ്രതികരണത്തിലേക്ക്.

ആരോഗ്യ മന്ത്രി വീണാജോർജ്ജിന് ഈ അഴിമതിയിൽ വ്യക്തമായ പങ്കുണ്ടെന്നത് തീർച്ചയാണ്. മന്ത്രിക്കെതിരെയും സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മണ്ഡലത്തില്‍ അഴിമതി നടത്താന്‍ മുതിര്‍ന്ന കരാറുകാര്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ. തൊടുന്നിടത്തെല്ലാം അഴിമതി നടത്തുന്ന എൽഡിഎഫ് സർക്കാരിന്റെ പേര് കളങ്കപ്പെടുത്താതെ ആരോഗ്യമന്ത്രി വീണാജോർജ്ജും അഴിമതിയിൽ പങ്കു ചേർന്നിരിക്കുകയാണ്. കൊവിഡ് വാക്സിൻ മറിച്ചു നൽകി എന്ന വിവാദം കത്തിപ്പടരുന്നതിനിടെയാണ് ഈ അഴിമതി വിവാദവും വെളിച്ചത്തു വരുന്നത്.


പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles