Monday, October 26, 2026

ഓർമകളിൽ ഉണരുന്നു ആ വേണുനാദം..

വിഷാദകാമുകനായി വന്ന് ഒരു തലമുറയെ മുഴുവൻ പ്രണയത്തിൽ തളച്ചിട്ട വേണു നാഗവള്ളി വിടവാങ്ങിയിട്ട് ഇന്ന് പത്തു വർഷം തികയുന്നു. നായകനും സംവിധായകനുമായി ഒരുപിടി ചിത്രങ്ങൾ നമുക്ക് നൽകിയാണ് വേണു നാഗവള്ളി എന്ന നടൻ വിട പറഞ്ഞു പോയത്.

വിഷാദത്തിനു ഒരു മുഖമുണ്ടായിരുന്നെങ്കിൽ അതിങ്ങനെ ആയിരുന്നേനെ എന്ന് തലമുറകളെക്കൊണ്ട് പറയിച്ച അതുല്യ പ്രതിഭ. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളും ചിത്രങ്ങളും സമ്മാനിച്ച കലാകാരനായിരുന്നു വേണു നാഗവള്ളി. അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ വേണു നാഗവള്ളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വാണിജ്യ സിനിമകള്‍ക്കും ആര്‍ട്ട് സിനിമകള്‍ക്കും ഇടയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ വേണു നാഗവള്ളി നമ്മെ വിട്ടുപിരിഞ്ഞിട്ട് പത്തു വര്‍ഷങ്ങള്‍ തികയുന്നു.

വെള്ളിത്തിരക്ക് മുന്നിലും പിന്നിലും കഴിവ് തെളിയിച്ച ആ വലിയ കലാകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം.

Related Articles

Latest Articles