Sunday, May 5, 2024
spot_img

പ്രധാനമന്ത്രിയുടെ ചിന്താഗതി എല്ലാതരം രാഷ്‌ട്രീയത്തിനും അധീതം! രാഷ്ട്രീയത്തിനേക്കാൾ രാജ്യതാല്പര്യമാണ് പ്രധാനം: നരേന്ദ്ര മോദി നടപ്പിലാക്കുന്നത് മഹാത്മാ ഗാന്ധിയുടെ ആഗ്രഹങ്ങളാണെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ

ദില്ലി: പ്രധാനമന്ത്രിയുടെ സബ്കാ വിശ്വാസ്, സബ്കാ വികാസ്, സബ്കാ പ്രയാസ് എന്ന ചിന്താധാര യഥാർത്ഥത്തിൽ മഹാത്മാ ഗാന്ധി പറയാൻ ആഗ്രഹിച്ച കാര്യമാണെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധൻഖർ. പ്രധാനമന്ത്രിയുടെ ചിന്താഗതി എല്ലാതരം രാഷ്‌ട്രീയത്തിനും അധീതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാർത്ഥമായ ഉദ്ദേശത്തോടു കൂടി തങ്ങൾ ചെയ്യുന്നത് മാത്രമാണ് ശരിയെന്ന ചിന്താഗതി തെറ്റാണെന്ന് മഹാത്മാഗാന്ധിയുടെ സന്ദേശത്തെ ഉദ്ധരിച്ച് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. ഹരിജൻ സേവക് സംഘിന്റെ 90-മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ നിയമ സംവിധാനത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. വ്യക്തിയുടെ അധികാരമോ ചരിത്രമോ ചൂണ്ടിക്കാട്ടാതെഎല്ലാവരും രാജ്യത്തെ നിയമത്തെ അനുസരിക്കാൻ ഉത്തരവാദിത്തപെട്ടവരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കൊറോണ പ്രതിസന്ധി നിലനിൽക്കുന്ന സമയത്ത് 90 കോടി ജനങ്ങൾക്ക് ആഹാരങ്ങൾ എത്തിച്ചു നൽകി. രാജ്യത്തിന്റെ ശേഷി വെച്ച് നോക്കിയാൽ ഇത് ചിന്തിക്കാൻ കൂടി പ്രയാസമാണ്. സർക്കാരിന്റെ മഹത്തായ പ്രവർത്തനം മൂലം മഹാത്മാഗാന്ധിയുടെ ആത്മാവ് തൃപ്തി പെട്ടിട്ടുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

Related Articles

Latest Articles