Thursday, September 24, 2026

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കൊവിഡ്; താരം വീട്ടില്‍ നിരീക്ഷണത്തില്‍

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാനും കൊവിഡ് (Covid) സ്ഥിരീകരിച്ചു. താരം തന്നെയാണ് താന്‍ കോവിഡ് ബാധിതനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വീട്ടിൽ ഐസൊലേഷനിലാണെന്നും, ചെറിയ പനിയുണ്ടെന്നും താരം അറിയിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ സിനിമാ ചിത്രീകരണത്തിനിടെ താനുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ സ്വയം ക്വാറന്റൈനില്‍ പോകണമെന്നും രോഗ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ദുല്‍ഖര്‍ അഭ്യർത്ഥിച്ചു. ഈ മഹാമാരികാലം അവസാനിച്ചിട്ടില്ലെന്നും മാസക് ധരിച്ച് സുരക്ഷിതരായി സദാ ജാഗരൂകരായിരിക്കണമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടന്‍ മമ്മൂട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു.

Related Articles

Latest Articles