ബോളിവുഡിൽ ഇപ്പോൾ ചർച്ചയാകുന്നത് വിക്കി കൗശാൽ- കത്രീന കൈഫ് വിവാഹത്തെ കുറിച്ചാണ്. താരജോഡികൾ ഈ മാസം 9ന് വിവാഹിതരാവുമെന്നാണ് റിപ്പോർട്ടുകൾ. വളരെ കുറച്ചുപേർക്ക് മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുള്ളത്. രാജസ്ഥാനിലെ ജയ്പൂരിൽ ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടിൽ വച്ചാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വിവാഹചടങ്ങുകൾ നടക്കുക. ഇപ്പോഴിതാ വിവാഹത്തിന്റെ സംപ്രേഷണാവകാശം ആമസോൺ പ്രൈം വിഡിയോ സ്വന്തമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം എൺപത് കോടി രൂപയ്ക്കാണ് ഇരുവരുടെയും വിവാഹവിഡിയോയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയത്. 2022 തുടക്കത്തിൽ വിവാഹവിഡിയോ റിലീസ് ചെയ്യാനാണ് തീരുമാനം. ഇതിനു മുമ്പ് 2019 ൽ പ്രിയങ്ക ചോപ്ര–നിക്ക് ജൊനാസ് വിവാഹവിഡിയോയുടെ സംപ്രേക്ഷണാവകാശവും വൻ തുകയ്ക്കായിരുന്നു അമേരിക്കൻ ചാനൽ സ്വന്തമാക്കിയത്.
ഡിസംബർ 7 മുതൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗീത്, മെഹന്ദി ആഘോഷങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ചയാണ് താരവിവാഹം. ഇവരുടെ വിവാഹത്തിന് പങ്കെടുക്കുന്നവർക്ക് താരങ്ങൾ രഹസ്യ കോഡ് അയച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ള ഈ കോഡ് ഉപയോഗിച്ചായിരിക്കും പ്രവേശന അനുമതി. വിവാഹത്തിന് എത്തുന്നവര്‍ക്ക് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനമയം നടത്തരുത്.അതിഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടായിരിക്കില്ല. ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനോ പാടില്ല. വിവാഹത്തിന്റെ വിഡിയോ റീല്‍സ് ആയി ചെയ്യരുത്. വിവാഹം നടക്കുന്ന ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അനുമതിയുണ്ടാകില്ല. ഇതൊക്കെയാണ് നിബന്ധനകൾ എന്നാണ് സൂചന.
ഗുജറാത്തിലെ സ്വാമി മധോപൂര്‍ ഹോട്ടലിലാണ് മൂന്ന് ദിവസം നീളുന്ന വിവാഹ ചടങ്ങുകള്‍ നടക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ആകെ 120 പേർക്ക് മാത്രമാണ് ക്ഷണമുള്ളത്.
ഷാറൂഖ് ഖാനും, സല്‍മാന്‍ ഖാന്‍, കബീര്‍ ഖാന്‍, രോഹിത് ഷെട്ടി, അലി അബാസ് സഫര്‍, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്തെ സുരക്ഷയ്ക്കൊപ്പം തന്നെ സല്‍മാന്‍ ഖാന്റെ ബോഡി ഗാര്‍ഡ് ഗുര്‍മീത് സിംഗിന്റെ സംഘവും പ്രത്യേക സുരക്ഷയൊരുക്കും.

