Friday, May 24, 2024
spot_img

വിജിലൻസ് പരിശോധന; പാലക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും കണക്കിൽപ്പെടാത്ത 6,300 രൂപ കണ്ടെത്തി; പണം പിടികൂടിയത് താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നിന്ന്

പാലക്കാട്: കൊടുവായൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന. സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 6,300 രൂപ പിടിച്ചെടുത്തു. പിട്ടുപീടികയിലെ താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിലെ റെക്കോർഡ് റൂമിലെ പുസ്തകത്തിൽ നിന്നാണ് പണം കണ്ടെത്തിയത്.

വസ്തു, കെട്ടിട രജിസ്‌ട്രേഷന് വേണ്ടി ആധാരമെഴുത്തുകാർ മുഖേന ഉദ്യോഗസ്ഥർ പണം കൈപ്പറ്റുന്നുണ്ടായിരുന്നു. ഇങ്ങനെ അനധികൃതമായി പണം കൈപറ്റുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തെതുടർന്നായിരുന്നു പരിശോധന. സബ് രജിസ്ട്രാർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ രജിസ്‌ട്രേഷൻ ഡയറക്ടറോട് വിജിലൻസ് ശുപാർശ ചെയ്യും.

വസ്തു രജിസ്ട്രേഷനോടനുബന്ധിച്ചുള്ള സേവനങ്ങൾക്ക് സ്ഥിരമായി കൈക്കൂലി വാങ്ങിയ പെരിന്തൽമണ്ണ സബ് രജിസ്ട്രാർ എസ്. സാലിഹയെ സർവീസിൽ നിന്ന് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. കൈക്കൂലി നൽകാത്തവരുടെ ഫയലുകൾ മനഃപൂർവം താമസിപ്പിക്കുന്നതും ആധാരമെഴുത്തുകാരായ രണ്ടുപേർ വഴി കൈക്കൂലിപണം ശേഖരിക്കുന്നതുമായിരുന്നു ഇവരുടെ രീതി. 2022 -ഫെബ്രുവരി 15ന് പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.

Related Articles

Latest Articles