Wednesday, May 8, 2024
spot_img

നിയമലംഘനം; ഇന്ത്യക്ക് ഫിഫയുടെ വിലക്ക്; അണ്ടർ 17 വനിതാ ലോകകപ്പ് നഷ്ടമായേക്കും, തീരുമാനം ഫിഫ കൗണ്‍സിലിന്‍റേത്

ദില്ലി: നിയമലംഘനം നടത്തിയെന്ന പേരിൽ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ സസ്പെന്‍ഷന്‍. ഫിഫ കൗണ്‍സിലിന്‍റേതാണ് തീരുമാനം. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്നാരോപിച്ചാണ് ഫിഫയുടെ നടപടി.

ഈ സാഹചര്യത്തിൽ അണ്ടർ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന്‍റെ വേദി ഇന്ത്യക്ക് നഷ്ടമായേക്കുമെന്നാണ് വിവരം. ഒക്ടോബർ 11 മുതല്‍ 30 വരെയാണ് അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്.

അതേസമയം വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാനാകില്ല. ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും നഷ്ടമാകും.

Related Articles

Latest Articles