Tuesday, April 30, 2024
spot_img

ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോലി;ഇന്‍സ്റ്റഗ്രാമില്‍ 250 ഫോളോവേഴ്‌സുള്ള ഏക ഏഷ്യന്‍ താരം

ആരാധകരുടെ എണ്ണത്തിൽ കരുത്തുകാട്ടി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാമില്‍ 250 മില്യണ്‍ ഫോളോവേഴ്‌സിനെയാണ് വിരാട് കോലി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ
ഇന്‍സ്റ്റഗ്രാമില്‍ 250 ഫോളോവേഴ്‌സുള്ള ഏക ഏഷ്യന്‍ താരമായി വിരാട് കോലി മാറി.

ഇന്‍സ്റ്റഗ്രാമില്‍ 250 മില്യണ്‍ ഫോളോവേഴ്‌സുള്ള മൂന്നാമത്തെ കായികതാരം കൂടിയാണ് വിരാട് കോലി. ക്രിസ്റ്റാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരാണ് കോലിയ്ക്ക് മുന്നിലുള്ള താരങ്ങൾ. ഈ സീസണില്‍ രണ്ട് സെഞ്ചുറി നേടിയതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരം എന്ന റെക്കോഡും വിരാട് കോലി സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലും വിരാട് കോലി തന്നെയാണ് മുന്നിലുള്ളത്.

Related Articles

Latest Articles