Thursday, May 2, 2024
spot_img

തന്റെ ഏറ്റവും പുതിയ ചിത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; അനുപമ ചോപ്ര ബോളിവുഡിന്റെ ‘ശൂര്‍പ്പണഖ’ ആണെന്ന്‌ വിവേക് അഗ്നിഹോത്രി

തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദി കാശ്മീര്‍ ഫ്‌ളൈസി’നെ തകര്‍ക്കാന്‍ സിനിമാ നിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ തകര്‍ക്കാന്‍ സംവിധായകന്‍ വിവേക് അഗ്നിഹോത്രി രംഗത്ത്.

അനുപമ ചോപ്രയും ഫിലിം കമ്പാനിയനും ചിത്രത്തെ തകര്‍ക്കാന്‍ വളരെ നിലവാരം കുറഞ്ഞ പ്രവൃത്തികള്‍ ചെയ്യുന്നുവെന്നാണ് വിവേക് അഗ്നിഹോത്രി ആരോപണമുയർത്തിയിരിക്കുന്നത് .

അനുപമയെ ബോളിവുഡിന്റെ ശൂര്‍പ്പണഖ എന്ന് വിശേഷിപ്പിച്ചാണ് വിവേക് അഗ്നിഹോത്രിയുടെ പരാമര്‍ശം. ദ കാശ്മീര്‍ ഫ്‌ളൈസിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നതിന് പിന്നാലെ താനും കുടുംബവും ഭീഷണി നേരിടുകയാണെന്ന് വിവേക് അഗ്നിഹോത്രി കൂട്ടിച്ചേര്‍ത്തു.

‘പ്രിയപ്പെട്ട അനുപമ ചോപ്ര, ബോളിവുഡിന്റെ ശൂര്‍പ്പണഖ. നിങ്ങള്‍ക്ക് ചങ്കൂറ്റമുണ്ടെങ്കില്‍ പരസ്യമായി ദ കാശ്മീര്‍ ഫ്‌ളൈസിനെ തകര്‍ക്കൂ. പിറകില്‍ നിന്നുകൊണ്ട് കളിക്കുന്ന നിലവാരമില്ലാത്ത പ്രവൃത്തി അവസാനിപ്പിക്കുക. കാശ്മീര്‍ പണ്ഡിറ്റായിരുന്നിട്ട് കൂടി കാശ്മീരി പണ്ഡിറ്റുകളെ പിറകില്‍ നിന്ന് കുത്തിയ നിര്‍മാതാവ് വിധു വിനോദ് ചോപ്രയുടെ ഭാര്യയാണെന്നുള്ള യോഗ്യത മാത്രമാണ് നിങ്ങള്‍ക്കുള്ളത്’- വിവേക് അഗ്നിഹോത്രി കുറിച്ചു.

വിവേക് അഗ്നിഹോത്രി ഈ ചിത്രം ഒരുക്കിയിരിക്കുന്നത് കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയാണ്. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാര്‍ച്ചില്‍ പുറത്തിറങ്ങും.

Related Articles

Latest Articles