Tuesday, May 7, 2024
spot_img

ഐസ്‌ക്രീം പാര്‍ലര്‍ കേസിൽ അട്ടിമറി; വി എസ് അച്യുതാനന്ദനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വി എസ് അച്യുതാനന്ദനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.

തുടരന്വേഷണമോ പുനരന്വേഷണമോ വേണമെന്ന് തെളിയിക്കാനുള്ള എന്ത് തെളിവുകളാണ് കീഴ്‌ക്കോടതിയില്‍ ഹാജരാക്കിയതെന്നും കോടതി ചോദിച്ചു. ഭരിക്കുന്നത് നിങ്ങളുടെ ഇടതു സര്‍ക്കാരല്ലേ, എന്ത് കൊണ്ട് തുടരന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നും കോടതി ചോദിച്ചു. ഹർജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.

നേരത്തേ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലിസ് റിപോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ വി എസ് അച്യുതാനന്ദന്‍ നല്‍കിയ പുനഃപരിശോധനാ ഹർജി തള്ളണമെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേസിലെ അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുമ്പേ അവസാനിച്ചതാണ്. അതില്‍ ഇനി വേറെ ഒരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.നേരത്തെ മജിസ്‌ട്രേറ്റ് കോടതിയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ അന്വേഷണം അവസാനിപ്പിക്കാനുള്ള ഉത്തരവിട്ടത്. എന്നാല്‍ കേസ് സി ബി ഐ അന്വേഷിക്കണമെന്നാണ് വി എസിന്റെ ആവശ്യം.

Related Articles

Latest Articles