Wednesday, September 23, 2026

വയനാട് മേപ്പടിയിൽ വൻ ഉരുൾപൊട്ടൽ; ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം

മേപ്പാടി: കനത്ത മഴയ്ക്കിടെ വയനാട് മേപ്പാടിയില്‍ വന്‍ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായതായി നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ സ്ഥലത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ഇവിടങ്ങളിൽ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങൾ മണ്ണിനടിയിലായതായാണ് വിവരം.പള്ളിയും അമ്പലവും വാഹനങ്ങളും മണ്ണിനടിയിലെന്നു സംശയമുണ്ട്. സൈന്യവും ദുരന്തനിവാരണ സേനയും ഇവിടേക്ക് തിരിച്ചിട്ടുണ്ട്.

ഈ പ്രദേശങ്ങളിലുള്ളവരെ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതേസമയം അതേസമയം ഉരുൾപൊട്ടലിനെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി. വഴിയിൽ ഏറെ തടസ്സങ്ങളുണ്ട്. രക്ഷാപ്രവർത്തനത്തിന് അടിയന്തര സഹായമെത്തിക്കും.ഇതിനായി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടെന്നും റവന്യു മന്ത്രി അറിയിച്ചു.

Related Articles

Latest Articles