Wednesday, September 23, 2026

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തിരഞ്ഞെടുത്ത സമയത്തിലും സവിശേഷത

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തിരഞ്ഞെടുത്ത സമയത്തിനും സവിശേഷത . 8-ാം മാസമായ ഓഗസ്ത് എട്ടിന് രാത്രി 8നാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഈ തീയതിയും സമയവും പ്രധാനമന്ത്രി തിരഞ്ഞെടുത്തതിന് പിന്നില്‍ ആകാംക്ഷഭരിതരാണ് രാജ്യത്തെ ജനങ്ങള്‍.

കഴിഞ്ഞ തവണ ശത്രു ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ കഴിവുള്ള മിസൈല്‍ ശക്തി ഇന്ത്യ ആര്‍ജിച്ച വാര്‍ത്തയുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമാണ് വീണ്ടും പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Related Articles

Latest Articles