കൊച്ചി: സിനിമ ചിത്രീകരണ സെറ്റുകളിലും സ്ത്രീകള്‍ക്ക് വേണ്ടി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. വിമൻ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യു സി സി) സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മാത്രമല്ല, സിനിമ സംഘടനകളിലും ഇത്തരത്തില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്നും ഉത്തരവിൽ പറഞ്ഞു.
തൊഴിലിടങ്ങളിലെ അതിക്രമങ്ങൾ തടയുന്നതിനായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന സുപ്രീം കോടതി വിധി കണക്കിലെടുത്താണ് സിനിമ ചിത്രീകരണ സെറ്റുകളിലും ഇത്തരം സംവിധാനം വേണമെന്ന് ചൂണ്ടിക്കാട്ടി ഡബ്യു സി സി ഹൈക്കോടതിൽ ഹർജി സമർപ്പിച്ചത്.

