Thursday, October 1, 2026

ദേശീയതയിലേക്ക് സ്വാഗതം ! വിഖ്യാത ടെന്നീസ് താരം ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ സ്ഥാനാർത്ഥിയായേക്കും

ദില്ലി: വിഖ്യാത ടെന്നീസ് താരം ലിയാൻഡർ പേസ് ബിജെപി. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീനുമായും സൗമിക് ഭട്ടാചാര്യയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ലിയാൻഡർ പേസ് സ്ഥാനാർത്ഥിയാകുമെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്ത് വരുന്നുണ്ട്,

കൊൽക്കത്തയുമായി അടുത്ത ബന്ധമുള്ള പേസിന് നഗര കേന്ദ്രീകൃതമായ മണ്ഡലങ്ങളിൽ വലിയ സ്വാധീനമുണ്ട്. രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, സൈന നെഹ്വാൾ, രവീന്ദ്ര ജഡേജ, എസ്. ശ്രീശാന്ത് തുടങ്ങി പ്രമുഖ കായിക താരങ്ങൾ നേരത്തെ തന്നെ ബിജെപിയിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം സജീവമാക്കിയിരുന്നു. ബംഗാളിൽ ഭരണവിരുദ്ധ വികാരം ശക്തമാകുന്ന സാഹചര്യത്തിൽ പേസിനെപ്പോലൊരു ആഗോള വ്യക്തിത്വത്തെ രംഗത്തിറക്കുന്നത് ഇടത്തരക്കാർക്കിടയിലും യുവാക്കൾക്കിടയിലും ബിജെപിയ്ക്ക് ഗുണകരമാകും. അമിത് ഷാ അടക്കമുള്ള കേന്ദ്ര നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് ഈ നിർണ്ണായക നീക്കങ്ങൾ നടക്കുന്നത്.

Related Articles

Latest Articles