തിരുവനന്തപുരം : ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ . എഎപി സംസ്ഥാന വൈസ് പ്രസിഡന്റ് സജുമോഹന്‍, വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയും ശാസ്മംഗലം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന രശ്മി ടി.എസ്, ട്രഷറര്‍ ലക്ഷ്മി ദേവി, വൈസ് പ്രസിഡന്റ് സന്ധ്യരാജ്, എഎപി ആന്റി കറപ്ഷന്‍ വൈസ് പ്രസിഡന്റ് ജി.എന്‍ രാജു, ആറ്റിങ്ങല്‍ മണ്ഡലം ട്രഷറര്‍ കിച്ചു ബി.എന്‍, ഡിവൈഎഫ്ഐ നാവായിക്കുളം പ്രസിഡന്റും കിളിമാനൂര്‍ ഏര്യ കമ്മറ്റി അംഗവുമായ അഖില്‍ ശങ്കര്‍ എന്നിവരാണ് ഇന്ന് ബിജെപിയില്‍ അംഗത്വം എടുത്തത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന എഎപി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നതെന്ന് സജുമോഹന്‍ പ്രതികരിച്ചു.
ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ് സുരേഷ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സംസ്ഥാന ട്രഷറര്‍ അഡ്വ.ഇ.കൃഷ്ണദാസ്, സെക്രട്ടറി അഞ്ജന തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

