Saturday, May 25, 2024
spot_img

തലകുനിച്ച് വണ്ടിയോടിച്ചാൽ സംഭവിക്കുന്നത് ?

റോഡുകളിൽ വാഹനം ഇറക്കുമ്പോൾ സൂക്ഷിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട്. പലരും അത് ശ്രദ്ധിക്കാതെ വരുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ അശ്രദ്ധ കൊണ്ട് ചിലപ്പോൾ പലരുടെയും ജീവൻ തന്നെ നഷ്ടപ്പെട്ടെന്ന് വരാം. ആ നഷ്ടത്തെ ഒരു ന്യായങ്ങൾ പറഞ്ഞും നികത്താൻ കഴിയില്ല. റോഡിൽ വാഹനം ഓടിക്കുമ്പോൾ നമ്മൾ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. അത് ഇനി എത്ര വലിയ കൊമ്പത്തുള്ളവനായാൽ പോലും നിയമം ഒരുപോലെ ബാധകമാണ്.

ഡ്രൈവ് ചെയ്യുമ്പോൾ അമിതമായ ആനന്ദം നേടരുത്. വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിക്കുക, ചുറ്റുമുള്ളവരോട് സംസാരിക്കുക, മദ്യപിക്കുക, തലകുനിച്ചു വണ്ടിയോടിക്കുക തുടങ്ങിയവ ഒഴിവാക്കുക. കാരണം അൽപ്പം അശ്രദ്ധ ഉണ്ടായാൽ വലിയ അപകടം സംഭവിക്കാൻ സമയമെടുക്കില്ല. നിങ്ങളുടെ ഈ അശ്രദ്ധ വലിയ അപകടങ്ങൾ ക്ഷണിച്ച് വരുത്തിയേക്കാം. അതിനാൽ സുരക്ഷാ നിയമങ്ങൾ പാലിച്ചായിരിക്കണം വാഹനം ഓടിക്കേണ്ടത്.

റോഡിലിറങ്ങുന്ന വാഹനങ്ങളെയോ മുന്നിലുള്ള ആളുകളെയോ പരിഗണിക്കില്ലെന്ന ധാർഷ്ട്യം കാറിന്‍റെ ഉടമകളായി മാറുമ്പോൾ ഉണ്ടാകാൻ പാടില്ല. കാരണം നിങ്ങളുടെ തെറ്റായ ഡ്രൈവിംഗ് വഴി പലവിധ പ്രശ്‌നങ്ങൾ ഉണ്ടാകും. റോഡിലെ ആളുകളെ മനസ്സിൽ വയ്ക്കുക, വേഗതയും മനസ്സിൽ വയ്ക്കുക, നിങ്ങളുടെ പാത ശ്രദ്ധിക്കുക, സിഗ്നൽ അശ്രദ്ധയോടെ മുറിച്ചുകടക്കരുത്. അങ്ങനെ സ്വന്തം കാര്യത്തോടൊപ്പം മറ്റുള്ളവരുടെ സുരക്ഷയും ശ്രദ്ധിക്കാൻ നിങ്ങൾക്ക് കഴിയും.

Related Articles

Latest Articles