Wednesday, September 30, 2026

ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടിയിരുന്നത് ?

കുറ്റം തെളിയിക്കുന്നതിൽ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ 6 വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിയെ കോടതി വിട്ടയച്ചു എന്ന വാർത്ത സത്യത്തിൽ എല്ലാവരെയും കണ്ണീരിലാഴ്ത്തുന്നതാണ്. കുട്ടിയുടെ മരണം കൊലപാതകമാണന്നും പീഡനം നടന്നിട്ടുണ്ടെന്നുമുള്ള കണ്ടെത്തൽ കോടതി ശരിവച്ചു. എന്നാൽ, പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പോക്സോ നിയമപ്രകാരമുള്ള പീഡനം എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ തെളിവു ശേഖരിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ. എന്നാൽ, വണ്ടിപ്പെരിയാറിലെ കുട്ടി കൊല്ലപ്പെട്ട ദിവസം തന്നെ അർജുന് ഒപ്പം കുട്ടിയെ കണ്ടിരുന്നു എന്ന് പറഞ്ഞത് അയൽവാസി ആണ്. കുട്ടിയെ കണ്ടിട്ട് രണ്ടു ദിവസം ആയി എന്ന പ്രതിയുടെ മൊഴി പൊളിച്ചത് അങ്ങനെയായിരുന്നു. കൂടാതെ, കണ്ടു എന്ന് പറഞ്ഞ ആള് ഇപ്പോഴും മൊഴിയിൽ ഉറച്ചു നിൽക്കുന്നുണ്ട്. ഒരു തവണ അല്ല 3 വയസ്സുമുതൽ പലതവണ ഇവൻ കുഞ്ഞിനെ പീഡിപ്പിച്ചിട്ടുണ്ട് എന്നും, മിഠായി വാങ്ങി നൽകിയാണ് കുഞ്ഞിനെ ഉപദ്രവിച്ചിട്ടുള്ളത് എന്നും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കൂടാതെ ഇടക്കിടക്ക് മിഠായി വാങ്ങാൻ പ്രതി വന്നിട്ടുണ്ട് എന്നും കൊല നടന്ന അന്നേ ദിവസവും 50 രൂപയ്ക്കു മിഠായി വാങ്ങി ധൃതിയിൽ പോയി എന്നുമുള്ള, കടക്കാരന്റെ മൊഴി ഇപ്പോഴും നിലനിക്കുന്നുണ്ട്. പക്ഷെ അതും പ്രതി കൊലപാതകം നടത്തി എന്ന് തെളിയിക്കാൻ മതിയല്ല എന്നാണ് പറയുന്നത്. പ്രതി പോൺ വീഡിയോകൾ സ്ഥിരമായി കാണുന്ന ആളാണെന്നും, അയാൾ അതിനു അടിമ ആയിരുന്നു എന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായിരുന്നു. പക്ഷെ ഇതു ഒന്നും കുട്ടി കൊല്ലപ്പെടാൻ ഇയാൾ കാരണക്കാരൻ ആയി എന്ന് തെളിയിക്കുന്നതിന് പര്യാപ്തമല്ലത്രെ. അപ്പോൾ പിന്നെ ഉയർന്നു വരുന്ന ചില ചോദ്യങ്ങളുണ്ട്. പിന്നെ എന്താണ് ആകെ കിട്ടിയ തെളിവ് ? അത് കുഞ്ഞിന്റെ ദേഹത്ത് നിന്നും കിട്ടിയ പ്രതിയുടെ മുടിയെന്നാണ് പറയുന്നത്.

കുട്ടി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വാഴക്കുല ഇടുന്ന കയറിൽ തൂങ്ങി മരിച്ചു എന്നായിരുന്നു ആദ്യത്തെ പോലീസ് നിരീക്ഷണം എന്ന് ഓർക്കുക. എന്നാൽ, പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ക്രൂര പീഡനം നടന്നു എന്ന് കണ്ടപ്പോൾ മാത്രമാണ് ഇത് കൊലപാതകം എന്ന തരത്തിൽ അന്വേഷണം തുടങ്ങിയത്. അപ്പോൾ എന്ത് തരം ഇൻക്വിസ്റ്റ് നടപടികൾ ആണ് ഇവർ നടത്തിയത് എന്ന ചോദ്യവും ബാക്കി നിൽക്കുകയാണ്. പിന്നീട് യഥാർത്ഥ പ്രതിയെ കിട്ടിയപ്പോഴേക്കും അയാളിലേക്ക് എത്തിപ്പെടേണ്ട വഴികൾ ഒക്കെ അടഞ്ഞു കഴിഞ്ഞിരുന്നു അഥവാ അടച്ചിരുന്നു എന്ന് വേണം പറയാൻ. പ്രതി കുറ്റം സമ്മതിച്ചിട്ടും, കൊല നടത്തിയത് ഇവൻ തന്നെ ആണ് എന്ന് നാട്ടുകാർക്ക് ഒക്കെയും ഉറപ്പുണ്ടായിട്ടും, എങ്ങനെയാണ് പ്രതിയെ കോടതി വെറുതെ വിട്ടത് എന്ന് എല്ലാർക്കും മനസിലാകുന്ന കാര്യമാണ്. അതാണ് ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതുപ്രവർത്തകനായിരുന്ന DYFI ക്കാരൻ അർജുന്റെ കഴിവ്. കേസിന്റെ തുടക്കം മുതലേ ഇതിൽ dyfi ടെ രാഷ്ട്രീയ ഇടപെടൽ ഉണ്ട് എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നവർ ആണ് യുവമോർച്ചയും ബിജെപിയും. കേസിന്റെ തുടക്കത്തിൽ തന്നെ ഇതിൽ പോലീസ് വീഴ്ച ഉണ്ട് എന്ന പ്രസ്താവന ഇറക്കിയതും ബിജെപി തന്നെ ആയിരുന്നു. അന്ന് കുഞ്ഞിന്റെ അച്ഛനെ കൊണ്ട് പോലീസ് അന്വേഷണം തൃപ്തികരം ആണെന്നും കുറ്റവളികളെ ഉടനെ പിടിക്കും, അവനു പരമാവധി ശിക്ഷ കിട്ടും എന്നൊക്കെ പരസ്യ പ്രസ്താവന ഇറക്കിച്ചവർ, ഇന്ന്‌ കോടതി മുറിയിൽ അലമുറയിട്ട് കരഞ്ഞ ആ അമ്മയുടെ കണ്ണുനീരിനു കൂടി സമാധാനം പറയണം. നീണ്ട പതിനാല് വർഷം കാത്തിരുന്നിട്ടു നിധിപോലെ കിട്ടിയ കണ്മണിയെ ഒരു ദയ ദാക്ഷണ്യവുമില്ലാതെ പിച്ചി ചീന്തിയ നരാധമൻ, കൂസലേതുമില്ലാതെ മുഷ്ഠി ചുരുട്ടി ഇങ്കിലാബ് വിളിച്ചു പോകുന്നത് കണ്ടുനിൽക്കേണ്ടി വരുന്ന സാധു മാതാപിതാക്കളുടെ ഇടമാണ് ഇന്നത്തെ നവകേരളം. ആർഷോയും റഹീമും റിയാസും ഒക്കെ പടനായകന്മാരും അണികൾ ഒക്കെയും രക്ഷപ്രവർത്തന പോരാളികളും ആകുന്ന നാട്ടിൽ ഇങ്ങനെ ഒക്കെയാണ് നിയമവും നീതിയും.

Related Articles

Latest Articles