Sunday, May 5, 2024
spot_img

എത്ര തിരക്ക് ആണെങ്കിലും ഞാൻ അവിടെ എത്തും; വിവാഹം ക്ഷണിക്കാൻ ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തിയ നടി നവ്യാ നായർ തന്റെ ഓർമ്മകൾ പങ്ക് വച്ചപ്പോൾ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി നേർന്ന് നടി നവ്യ നായർ. പുതുപ്പള്ളിയിലെ വീട്ടിലേക്ക് കല്യാണത്തിനുള്ള ക്ഷണവുമായി നവ്യ എത്തിയതും അവിടെയെത്തിയപ്പോൾ ഉമ്മൻചാണ്ടിയുടെ പ്രതികരണമൊക്കെയാണ് താരം പങ്കുവച്ചത്. ജനങ്ങളോട് ചേർന്നുനിന്ന മുഖ്യമന്ത്രിയ്ക്ക് അന്ത്യാജ്ഞലിയർപ്പിച്ചാണ് നവ്യ ഫേസ്ബുക്കിൽ കുറിപ്പ് അവസാനിപ്പിച്ചത്.

നവ്യയുടെ കുറിപ്പ് ഇങ്ങനെ

പുതുപ്പള്ളിയിലെ വീട്ടിലേക്ക് കല്യാണത്തിനുള്ള ക്ഷണവുമായി ഞാനും അച്ഛനും അവിടെ പോയതാണ് എന്റെ ഓർമ്മ. അന്നു ജനുവരി 21നു എന്റെ കല്യാണമാണ്, വരണമെന്ന് അറിയിച്ചപ്പോൾ ഒരുപാട് പ്രോഗ്രാമുകൾ ഉള്ള ദിവസമാണല്ലോ കുഞ്ഞൂഞ്ഞേ, അങ്ങനെ ആണെങ്കിൽ പോവാൻ സാധിക്കില്ലല്ലോ എന്നു ഭാര്യ പറഞ്ഞു. സാരമില്ല ഞാൻ അവിടെ എത്തും എന്നദ്ദേഹം എനിക്ക് വാക്കുനൽകി.

അത്രയും ലാളിത്യം നിറഞ്ഞ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മുൻപ് ഒരു പരിചയവും ഇല്ലാത്ത, ഒരു തവണ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നോട് അത്രയും സ്‌നേഹത്തോടെ പെരുമാറിയ ആ ഹൃദയത്തെ ഞാൻ ഇന്നും ഓർക്കുന്നു. ജനങ്ങളോട് ചേർന്നുനിന്ന മുഖ്യമന്ത്രിയ്ക്ക് Rest in Peace.

Related Articles

Latest Articles