Tuesday, May 7, 2024
spot_img

ഓവർ ടേക്ക് ചെയ്യവേ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചു;തലയിലൂടെ ബസിന്റെ പിന്നിലെ ടയർ കയറിയിറങ്ങി അദ്ധ്യാപികക്ക് ദാരുണാന്ത്യം

കായംകുളം: അമിത വേഗതയിൽ ഓവർ ടേക്ക് ചെയ്യവേ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചു.അപകടത്തിൽ സ്വകാര്യ സ്കൂൾ അദ്ധ്യാപികക്ക് ദാരുണാന്ത്യം.കായംകുളം എസ്. എൻ ഇൻറർനാഷണൽ സ്കൂളിലെ അദ്ധ്യാപികയായ ഭഗവതിപടിയിൽ വാടകക്ക് താമസിക്കുന്ന ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തിൽ സുമമാണ് മരിച്ചത്.തട്ടാരമ്പലം റോഡിൽ തട്ടാവഴി ജംഗ്ഷനിൽ വെച്ച് തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

കായംകുളത്തേക്ക് വരികയായിരുന്ന സുമം. പിന്നാലെ വന്ന ബസിനെ മറികടക്കുന്നതിനിടയിൽ സ്കൂട്ടറിന്റെ ഹാൻഡിൽ തട്ടി മറിഞ്ഞുവീഴുകയും ബസിന്റെ പിന്നിലെ ടയർ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്. അപകടത്തിന് ശേഷം ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. സുമത്തിന്റ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Latest Articles