Sunday, April 28, 2024
spot_img

ആര് എതിർത്താലും റഫയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ട് പോകും; ഹമാസിനെ പൂർണമായി തകർക്കുക മാത്രമാണ് ലക്ഷ്യം; ജോ ബൈഡനെ നിലപാട് അറിയിച്ച് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസിനെ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ ഉറച്ച് തന്നെ മുന്നോട്ട് പോകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയിൽ സൈനിക നടപടിയുമായി മുന്നോട്ട് പോകരുതെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശത്തിനാണ് നെതന്യാഹു നിലപാട് അറിയിച്ചത്.

‘റഫയിലേക്ക് ഇസ്രായേൽ സൈന്യം കടക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. ഹമാസിനെ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ ഉറച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. ഹമാസിന്റെ അവശേഷിക്കുന്ന ബറ്റാലിയനുകളെ ഇല്ലാതാക്കാൻ ഇത് അല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ ആര് എതിർത്താലും റഫയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.

ഹമാസിനെ തകർക്കാൻ നിലവിൽ ഈ ഗ്രൗണ്ട് ഓപ്പറേഷൻ അല്ലാതെ മറ്റ് മാർഗങ്ങളില്ല. റഫയിലെ ഹമാസ് ബറ്റാലിയനുകളെ ഇല്ലാതാൻ സൈനിക നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബൈഡനെ അറിയിച്ചിട്ടുണ്ട്. ഹമാസിന്റെ 80 ശതമാനത്തേയും ഇല്ലാതാക്കിയെന്ന് കരുതി ബാക്കിയുള്ള 20 ശതമാനം സമാധാനത്തിന്റെ മാർഗത്തിലേക്ക് തിരിയുമെന്ന് നമുക്ക് പറയാനാകില്ല. ശേഷിക്കുന്ന 20 ശതമാനവും ഹമാസ് തന്നെയാണ്. അവരുടെ ആശയങ്ങൾ വച്ച് ഇസ്രായേലിനെ വീണ്ടും ആക്രമിക്കാൻ മാത്രമേ ശ്രമിക്കൂ. ഇത്തരത്തിൽ രാജ്യത്തിന് ഭീഷണിയായ ഘടകങ്ങളെ ഇല്ലാതാക്കുക തന്നെ വേണമെന്നും’ നെതന്യാഹു അറിയിച്ചു.

Related Articles

Latest Articles