Tuesday, May 7, 2024
spot_img

സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന; 429 ഓളം ഹോട്ടലുകൾ പരിശോധിച്ചു, 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി, 22 ഹോട്ടലുകൾ അടച്ചു

തിരുവനന്തപുരം : ഭക്ഷ്യവിഷബാധ കാരണം യുവതി മരിക്കാനിടയായ സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടക്കുകയാണ്. 429 ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 22 കടകൾ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. 86 കടകൾക്ക് നോട്ടീസ് നൽകുകയും 52 കടകൾക്ക് നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്.

തിരുവനതപുരത്ത് വ്യത്തിഹീനമായ 8 ഹോട്ടലുകൾ അടപ്പിച്ചു. 3 ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. തൃശൂരിൽ ഭക്ഷ്യ സുരക്ഷാ വിഭാകത്തിന്റെ രണ്ട് സ്ക്വാഡുകൾ 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. മലപ്പുറത്തു 8 ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി.

Related Articles

Latest Articles