Friday, October 2, 2026

എംഎല്‍എയുടെ ഭാര്യ ഇറ്റലിയില്‍ കുടുങ്ങി

തിരുവനന്തപുരം : പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്റെ ഭാര്യ ഷഫക് ഖാസിം കൊവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് ഇറ്റലിയില്‍ കുടുങ്ങി. ബുധനാഴ്ച മുതല്‍ ഇറ്റലിയില്‍ യാത്രാവിലക്ക് നിലവില്‍ വന്നത് തിരിച്ചു വരാനുള്ള സാധ്യത തടസപ്പെടുത്തി.

കോവിഡ് 19 ലോകം മുഴുവനും വ്യാപിച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ സംസാരിക്കവേയാണ് മുഹമ്മദ് മുഹസിന്റെ ഭാര്യ ഇറ്റലിയില്‍ കുടുങ്ങിയതും ചര്‍ച്ചയായത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഷഫക് ഖാസിം ഇറ്റലിയിലെ കാമറിനോ സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്.

പട്ടാമ്പി എംഎല്‍എയ്ക്ക് ആഗ്രഹമുണ്ടെങ്കിലും വിഡിയോ കോളിലൂടെ മാത്രമേ കാണാന്‍ കഴിയൂ. ഷഫക് ഖാസിമിന് പെട്ടെന്ന് മടങ്ങിവരാന്‍ കഴിയില്ലെന്ന് എംഎല്‍എ മുഹമ്മദ് ഖാസിം പറഞ്ഞു

Related Articles

Latest Articles