തിരുവനന്തപുരം: പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പാലോട് സ്വദേശി നാസില ബീഗമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അബ്ദുള്‍ റഹിം ഒളിവില്‍. ഇന്ന് രാവിലെ നാസിലയുടെ അമ്മയാണ് വീടിനുള്ളിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം ചാക്ക ഐടിഐയിലെ ക്ലർക്ക് ആണ് റഹിം. നാസിലയുടെ കുടുംബ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇന്ന് രാവിലെ 7 മണിയോടെ നാസില യുടെ ഉമ്മ കിടപ്പുമുറിയില്‍ കതക് തുറന്ന് നോക്കിയപ്പോഴാണ് നാസില ബീഗത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പാലോട് പോലീസ് അനേഷണം തുടങ്ങി.

