Two police officers suspended in drunken brawl

കോഴിക്കോട് ∙ സിനിമയില്‍ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് നഗരത്തിലെ ഒരു ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ചുള്ള സൂചനലഭിച്ചതായും പോലീസ് അറിയിച്ചു.

സിനിമയിൽ അവസരം നൽകാമെന്നും അതിന് മുൻപായി ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്നും പറഞ്ഞാണ് യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. ഫ്ലാറ്റിലെത്തിയ യുവതിയെ രണ്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ പറയുന്നത്.